‘ദേശീയ അവാര്‍ഡ് ഇപ്പോള്‍ ലഭിക്കുന്നത് മോശം ചിത്രങ്ങള്‍ക്ക് ‘: അടൂര്‍ ഗോപാലകൃഷ്ണൻ

കൊച്ചി: ദേശീയ അവാർഡ് ഇപ്പോള്‍ ലഭിക്കുന്നത് ഏറ്റവും മോശം സിനിമകള്‍ക്കാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.

നാഷണല്‍ അവാർഡ് കൊടുത്തു തുടങ്ങിയത് ക്വാളിറ്റിയെ അംഗീകരിക്കാനും പ്രചരിപ്പിക്കാനും വേണ്ടിയാണ്.
എന്നാല്‍ ഇപ്പോള്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായിട്ട് ദേശീയതലത്തില്‍ അവാർഡ് ലഭിക്കുന്ന പടങ്ങള്‍ ആ വർഷത്തെ ഏറ്റവും മോശം ചിത്രങ്ങളാണ്. ഏതെങ്കിലും രീതിയില്‍ വൈദഗ്ധ്യമുള്ളവരോ അറിയപ്പെടുന്ന ആളുകളോ അല്ല ജൂറിയിലൊക്കെ ഇരിക്കുന്നത്. മറ്റ് പല പരിഗണനകളാണ് ജൂറിയെ നിശ്ചയിക്കുന്നത്. ഇതൊക്കെ ദുരൂഹമായിട്ടുള്ള കാര്യമാണ്.

ആരെങ്കിലും ഇടപെട്ട് ചെയ്യുന്നു എന്നല്ല പറഞ്ഞത്. ഞാൻ ഉള്ളുകളികളൊന്നും അന്വേഷിക്കാറില്ല. അവാർഡിന് പടങ്ങള്‍ അയക്കാറുണ്ട്. പലപ്പോഴും, കിട്ടേണ്ട പടങ്ങള്‍ക്ക് കിട്ടാതെ പോയിട്ടുണ്ട്. അവാർഡുകള്‍ ജൂറിയുടെ സ്വഭാവം അനുസരിച്ചിരിക്കും. ജൂറിയുടെ ക്വാളിറ്റി മോശമാണെങ്കില്‍ അത്തരം ചിത്രങ്ങള്‍ക്കായിരിക്കും അവാർഡ് നല്‍കുക. ക്വാളിറ്റിയുള്ള ജൂറിയാണെങ്കില്‍ അത്തരം തീരുമാനങ്ങളെടുക്കും.