മാലിന്യങ്ങൾ അടിഞ്ഞുകൂടുമ്പോൾ ശരിയായ രീതിയിൽ വെള്ളം പോകാത്ത സാഹചര്യം ഉണ്ടാകുന്നു. ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന കാര്യമല്ല. ദിവസങ്ങളോളം മാലിന്യങ്ങൾ അടിഞ്ഞുകൂടുമ്പോൾ ചെറിയ രീതിയിൽ വെള്ളം പോകുന്നതിന് തടസ്സങ്ങൾ ഉണ്ടാകുന്നു. പതിയെ വെള്ളം പൂർണമായും ഒഴുകി പോകുന്നത് ഇല്ലാതാകുന്നു. എന്നാൽ ടോയ്‌ലറ്റ് മിനിറ്റുകൾക്കുള്ളിൽ തന്നെ വൃത്തിയാക്കാൻ സാധിക്കും. ഇത്രയും മാത്രം നിങ്ങൾ ചെയ്താൽ മതി.
1. ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് അടഞ്ഞുപോയ ടോയ്‌ലറ്റ് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ഒരു കപ്പ് ബേക്കിംഗ് സോഡ എടുത്തതിന് ശേഷം ടോയ്‌ലറ്റിലേക്ക് ഇട്ടുകൊടുക്കണം.
2. ശേഷം രണ്ട് കപ്പ് വിനാഗിരിയും ടോയ്‌ലറ്റിലേക്ക് ഒഴിച്ച് കൊടുക്കാം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചിരിക്കണം.
