കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍; മാനസിക പ്രയാസത്തിലാണ് പോയതെന്ന് വെളിപ്പെടുത്തല്‍

മലപ്പുറം: കാണാതായ ഡപ്യൂട്ടി തഹസില്‍ദാരുടെ ഫോണ്‍ ഓണായി.

ഇന്നു രാവിലെയാണ് തിരൂർ ഡപ്യൂട്ടി തഹസില്‍ദാർ തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയുടെ ഫോണ്‍ ഓണായത്.
രാവിലെ ഭാര്യ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ കോള്‍ സ്വീകരിക്കുകയും ചെയ്തു. മാനസിക പ്രയാസത്തിലാണ് പോയതെന്നും ഒപ്പം ആരുമില്ലെന്നും ചാലിബ് വെളിപ്പെടുത്തി.

കർണാടകയിലെ ബസ് സ്റ്റാന്റിലാണുളളതെന്നും വീട്ടിലേക്ക് തിരികെയെത്തുമെന്നും ഇദ്ദേഹം ഭാര്യയോട് പറഞ്ഞു.
ബുധനാഴ്ച്ച വൈകിട്ട് മുതലാണ് ചാലിബിനെ കാണാതായത്.

വൈകീട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നില്‍കിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാല്‍ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു.