കോഴിക്കോട്: കെഎസ്‌ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നർഷാദ് (24) ആണ് മരിച്ചത്. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാർത്ഥിയാണ് അബി നർഷാദ്. യുവാവും സുഹൃത്തായ കൊച്ചി സ്വദേശി അബ്ദുള്‍ അസീസും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്‌ആർടിസി ബസ് ഇടിക്കുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ രാമനാട്ടുകര – മീഞ്ചന്ത സംസ്ഥാന പാതയില്‍ നല്ലളം പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. നഴ്‌സിംഗ് വിദ്യാർത്ഥിയായ അബി ഷർനാദും സുഹൃത്ത് അബ്ദുല്‍ അസീസും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ കോളേജിലേക്ക് തിരികെ പോവുകയായിരുന്നു.
അബി നർഷാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന അതേ ദിശയില്‍ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് ഇടിച്ചത്.
