പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടിലെത്തിച്ച് ലൈംഗിക പീഡനം ദമ്പതികൾ അറസ്റ്റിൽ

ആറ്റിങ്ങലില്‍ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച
കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. ആറ്റിങ്ങല്‍ ബിന്ദു ഭവനില്‍ ശരത് (28) ഭാര്യ നന്ദനം വീട്ടില്‍ നന്ദ(24) എന്നിവരാണ് അറസ്റ്റിലായത്.
2021 ഏപ്രിലില്‍ മുതല്‍ പെണ്‍കുട്ടി പല തവണയായി കൊടുംപീഡനത്തിന് വിധേയമായിട്ടുണ്ട്. കുട്ടിയെ സ്കൂളില്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ശരത് ഭാര്യയെ ഉപയോഗിച്ച്‌ പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. ഇതിനായി ഭാര്യയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
നന്ദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാണ് ഭീഷണി മുഴക്കിയത്. തന്നോടൊപ്പം കഴിയണം എങ്കില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ നിര്‍ബന്ധത്തിനാണ് ഭാര്യ വഴങ്ങിയത്. പ്രതികളെ ആറ്റിങ്ങല്‍ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.