പുന്നപ്പുഴ കടക്കുന്നതിനിടെ മന്ത്രി ഒആര്‍ കേളും എല്‍ഡിഎഫ് നേതാക്കളും ചങ്ങാടത്തില്‍ കുടുങ്ങി; രക്ഷപ്പെടുത്തി നാട്ടുകാര്‍

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെ മന്ത്രി ഒ.ആര്‍ കേളുവും എല്‍ഡിഎഫ് നേതാക്കളും ചങ്ങാടത്തില്‍ കുടുങ്ങി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലപ്പുറം വഴിക്കടവില്‍ എത്തിയ മന്ത്രി ഒ ആർ കേളുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു നേതാക്കളുമാണ് ഇന്നലെ വൈകിട്ട് ചങ്ങാടത്തില്‍ കുടുങ്ങിയത്. വഴിക്കടവിലെ പുന്നപ്പുഴ കടക്കുന്നതിനിടെയാണ് മന്ത്രി ഒ.ആർ. കേളു ചങ്ങാടത്തില്‍ കുടുങ്ങിയത്.

ചങ്ങാടത്തില്‍ മറ്റ് എല്‍.ഡി.എഫ് നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചങ്ങാടത്തില്‍ പോകുന്നതിനിടെ മുന്നോട്ട നീങ്ങാനാകാതെ പുഴയില്‍ കുടുങ്ങിപോവുകയായിരുന്നു.

സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും തണ്ടര്‍ബോള്‍ട്ട് സംഘവും ചേര്‍ന്ന് അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ മന്ത്രിയെയും മറ്റു നേതാക്കളെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.