കോട്ടയം: മിൽമയിൽ ജോലി നേടാൻ അവസരം. മിൽമയ്ക്ക് കീഴിൽ തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യുസേഴ്സ് യൂണിയൻ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.
ജൂനിയർ സൂപ്പര്വൈസർ തസ്തികയിലാണ് നിയമനം നടക്കുന്നത്. ആകെ 11 ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ ഫെബ്രുവരി 22ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യുസേഴ്സ് യൂണിയൻ ലിമിറ്റഡിൽ ജൂനിയർ സൂപ്പര്വൈസർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 11.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായാണ് നിയമനം.
പ്രായപരിധി
40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. എസ്.സി,എസ്.ടി 5 വർഷവും, ഒബിസി മൂന്ന് വർഷവും ഇളവുണ്ട്.
യോഗ്യത
First class Graduates with HDC/First Class B.Com Degree with specialization in Co-operation/B.Sc (Banking & Cooperation) AND/OR
Minimum 3 years’ experience as Junior Supervisor (P&I) in Regional Unions under Kerala Co-operative Milk Marketing Federation Limited.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. അതിന് മുൻപായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.
