Site icon Malayalam News Live

മില്‍മയില്‍ ജൂനിയര്‍ സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്; 11 ഒഴിവുകള്‍; നിയമനം തലസ്ഥാനത്ത്; ഉടൻ അപേക്ഷിക്കാം

കോട്ടയം: മിൽമയിൽ ജോലി നേടാൻ അവസരം. മിൽമയ്ക്ക് കീഴിൽ തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യുസേഴ്സ് യൂണിയൻ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.

ജൂനിയർ സൂപ്പര്വൈസർ തസ്തികയിലാണ് നിയമനം നടക്കുന്നത്. ആകെ 11 ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ ഫെബ്രുവരി 22ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം.

തസ്തിക & ഒഴിവ്

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യുസേഴ്സ് യൂണിയൻ ലിമിറ്റഡിൽ ജൂനിയർ സൂപ്പര്വൈസർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 11.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായാണ് നിയമനം.

പ്രായപരിധി

40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. എസ്.സി,എസ്.ടി 5 വർഷവും, ഒബിസി മൂന്ന് വർഷവും ഇളവുണ്ട്.

യോഗ്യത

First class Graduates with HDC/First Class B.Com Degree with specialization in Co-operation/B.Sc (Banking & Cooperation) AND/OR
Minimum 3 years’ experience as Junior Supervisor (P&I) in Regional Unions under Kerala Co-operative Milk Marketing Federation Limited.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്പര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് സന്ദർശിച്ച്‌ ഓൺലൈൻ അപേക്ഷ നൽകുക. അതിന് മുൻപായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച്‌ മനസിലാക്കുക.

Exit mobile version