കോട്ടയം: സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെലികോപ്റ്റര്‍ കമ്ബനിയായ പവന്‍ ഹംസ് ലിമിറ്റഡില്‍ ജോലി നേടാം.
സ്ഥിര/ കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്. ആകെ 90 ഒഴിവുകളാണുള്ളത്. മുംബൈ, ഡല്‍ഹി മേഖലകളിലായി നിയമനങ്ങള്‍ നടക്കും. താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയ വിശദാംശങ്ങള്‍ വായിച്ച് ഏപ്രില്‍ 6നുള്ളില്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
എജിഎം, അസിസ്റ്റന്റ് മാനേജര്‍, ജെജിഎം, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, എഎം, അസിസ്റ്റന്റ്, അസോസിയേറ്റ് ഹെലികോപ്റ്റര്‍ പൈലറ്റ്, സ്‌കീം ഫോര്‍ കണ്‍വേര്‍ഷന്‍ ഓഫ് സിപിഎല്‍ (എ) ടു സിപിഎല്‍ (എച്ച്), എയര്‍ കണ്ടീഷനിങ് എഞ്ചിനീയര്‍, സ്റ്റേഷന്‍ മാനേജര്‍, കണ്ടിന്യൂയിഡ് എയര്‍വര്‍ത്തിനെസ് മാനേജര്‍, ഇലക്‌ട്രീഷ്യന്‍, ഡെവലപ്പര്‍, ഓഫീസര്‍, അസോസിയേറ്റ് ഫ്‌ളൈറ്റ് എഞ്ചിനീയര്‍, അസോസിയേറ്റ് കാബിന്‍ ക്രൂ/ കാബിന്‍ ക്രൂ, ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍, ഡെപ്യൂട്ടി കണ്ടിന്യൂയിഡ് എയര്‍വെര്‍തിനെസ് മാനേജര്‍, ക്വാളിറ്റി മാനേജര്‍, ഡെപ്യൂട്ടി ചീഫ് ഓഫ് ഫ്‌ളൈറ്റ് സേഫ്റ്റി, സേഫ്റ്റി ഓഫീസര്‍, എയര്‍ സേഫ്റ്റി ഓഫീസര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ്.
അപേക്ഷ
വിശദമായ വിജ്ഞാപനവും, അപേക്ഷ രീതികളും വെബ്‌സൈറ്റിലുണ്ട്. പവന്‍ ഹാന്‍സ് ലിമിറ്റഡ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഏപ്രില്‍ 6ന് മുന്‍പായി അപേക്ഷ നല്‍കണം.
