മെഡിക്കല്‍ ചരിത്രത്തില്‍ അപൂര്‍വമെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പല കേസുകളും നമ്മള്‍ മനുഷ്യരുടെ അറിവുകള്‍ക്കും നേട്ടങ്ങള്‍ക്കുമെല്ലാം അപ്പുറത്ത് നില്‍ക്കുന്ന അത്ഭുതങ്ങളാണ്.രണ്ട് ഗര്‍ഭപാത്രമുള്ള യുവതി എന്നതായിരുന്നു കെല്‍സിയെ ശ്രദ്ധേയയാക്കിയത്.

എങ്ങനെയാണിത് സംഭവിക്കുക എന്ന അടിസ്ഥാന ചോദ്യം മുതലങ്ങോട്ടുള്ള ചോദ്യങ്ങള്‍ക്കൊന്നും ആശ്ചര്യമില്ലാതെ ഉത്തരം പറയാൻ ശാസ്ത്രത്തിന് തന്നെ മടി തോന്നുംവിധത്തിലുള്ള കേസുകള്‍.

ഇപ്പോഴിതാ സമാനമായൊരു കേസ് കൂടി ആഗോളശ്രദ്ധ നേടുകയാണ്. അപൂപര്‍വങ്ങളില്‍ അപൂര്‍വം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടി വരും. യുഎസിലെ അലബാമ സ്വദേശിയായ മുപ്പത്തിരണ്ടുകാരിയായ കെല്‍സി ഹാച്ചര്‍.

പതിനേഴ് വയസ് മുതല്‍ തന്നെ കെല്‍സി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രണ്ട് ഗര്‍ഭപാത്രമുള്ള യുവതി എന്നതായിരുന്നു കെല്‍സിയെ ശ്രദ്ധേയയാക്കിയത്. അത്യപൂര്‍വമായി മാത്രം സ്ത്രീകളില്‍ കണ്ടുവരുന്നൊരു പ്രതിഭാസം.

ഇത് മറ്റ് കാര്യപ്പെട്ട പ്രശ്നങ്ങള്‍ കെല്‍സിയിലുണ്ടാക്കിയില്ലെങ്കിലും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് സങ്കീര്‍ണതകളുണ്ടാകാമെന്നത് സ്വാഭാവികമായും ഏവരുടെയും ആശങ്കയായിരുന്നു.