പത്തനംതിട്ട: മാരാമണ്‍ കണ്‍വെൻഷനില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കി.
നേരത്തെ ക്ഷണിച്ചെങ്കിലും മാർത്തോമാ സഭയിലെ രാഷ്ട്രീയ ഭിന്നതയെ തുടർന്ന് ആണ് ഒഴിവാക്കിയത്.
എന്നാല്‍, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നും സഭാ നേതൃത്വം അറിയിച്ചു.
മാരാമണ്‍ കണ്‍വെൻഷന്‍റെ ഭാഗമായുള്ള പ്രധാന പരിപാടിയായ യുവവേദിലേക്ക് ആണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നത്.
ഫെബ്രുവരി 15 തീയതിയിലേക്ക് സതീശന്‍റെ ഓഫീസ് സമയവും നല്‍കി.
എന്നാല്‍, കഴിഞ്ഞ ദിവസം മാർത്തോമാ സഭ അധ്യക്ഷൻ അംഗീകരിച്ച ക്ഷണിതാക്കളുടെ പട്ടികയില്‍ വി.ഡി. സതീശൻ ഇല്ല. സഭയ്ക്കുള്ളില്‍ കോണ്‍ഗ്രസ് – സിപിഎം തർക്കമാണ് ഒഴിവാക്കലിന് പിന്നില്‍. യുവവേദി പരിപാടിയില്‍ പങ്കെടുക്കേണ്ടവരുടെ പ്രാഥമിക പട്ടിക കോണ്‍ഗ്രസ് അനുകൂലികളായ യുവജന വിഭാഗം നേതാക്കള്‍ ചേർന്ന് തയ്യാറാക്കി.
