കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റും, വനിത മുൻ എഡിറ്റർ ഇൻ ചാർജും മലയാള മനോരമ മുൻ പത്രാധിപസമിതി അംഗവുമായിരുന്ന മണർകാട് മാത്യു നിര്യാതനായി

കോട്ടയം: കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റും, വനിത മുൻ എഡിറ്റർ ഇൻ ചാർജും മലയാള മനോരമ മുൻ പത്രാധിപസമിതി അംഗവുമായിരുന്ന മണർകാട് മാത്യു നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം 12 മണിയോടെ മണർകാട് വിശുദ്ധ മാർത്തമറിയം യാക്കോബായ കത്തിഡ്രലിൽ.

1968 ൽ മനോരമ പത്രാധിപ സമിതിയംഗമായി ജോലിയിൽ പ്രവേശിച്ച മാത്യു 1980 ൽ വനിതയുടെ എഡിറ്റർ ഇൻ ചാർജ്ജായി ചുമതലയേറ്റു. 2010ലാണ് വിരമിച്ചത്. 1986 ൽ കോട്ടയം പ്രസ്ക്ലബ് പ്രസിഡൻ്റായിരുന്നു. ഭൗതിക ശരീരം ഇപ്പോൾ മണർകാട് സെൻ്റ് മേരീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മണർകാട് കുന്നേൽ തറവാട് വീട്ടിൽ കൊണ്ടുവരും.