കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ മരം വീണ് വൻ നാശനഷ്ടം.
ആശുപത്രി വളപ്പില്‍ പാർക്ക് ചെയ്തിരുന്ന മൂന്നു വാഹനങ്ങള്‍ക്ക് മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. മരം മുറിച്ചു മാറ്റുന്നതിനിടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് പരിക്കേറ്റു.
മരം മുറിക്കുന്നതിനിടയില്‍ കോട്ടയം അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ് വിയ്ക്കാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ എത്തുമ്പോള്‍ 2 വലിയ മരങ്ങളുടെ ശിഖരങ്ങള്‍ ഒടിഞ്ഞു 3 വാഹനങ്ങളുടെ മുകളില്‍ കിടക്കുകയായിരുന്നു. ഉടൻ തന്നെ സേനാംഘങ്ങള്‍ ചെയിൻ സോ ഉപയോഗിച്ച് മരം മുറിച്ചു മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.
മുകളില്‍ തൂങ്ങി കിടന്നിരുന്ന ഒരു ശിഖരം ഉരിഞ്ഞു യുടെ തലയിലും ശരീരത്തിലുമായി വിഴുകയായിരുന്നു. വീഴ്ചയില്‍ കയ്യില്‍ പ്രവർത്തിച്ച് കൊണ്ടിരുന്ന ചെയിൻ സോ കാല്‍ മുട്ടിനു മുകളിലായി കൊണ്ട് ആഴത്തിലുള്ള മുറിവ് സംഭവിച്ചു.
ഉടൻ തന്നെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. മുറിവേറ്റ ഭാഗത്ത് നാലു തുന്നിക്കെട്ടില്‍ വേണ്ടി വന്നിട്ടുണ്ട്. മറ്റ് ജീവനക്കാർ ചേർന്ന് മരം മുറിച്ച് മാറ്റി മൂന്ന് വാഹനങ്ങളും പുറത്ത് എടുത്തു. ഒരു കാറിനും ഒരു ഇലക്‌ട്രിക് ഓട്ടോയിക്കും വലിയ രീതിയിലുള്ള നാശ നഷ്ടം സംഭവിച്ചു.
