കൊച്ചി: സ്കൂളുകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച വന്‍ വിവാദമായിരിക്കെ ആരോപണവിധേയരായ യുട്യൂബ് ചാനലിനെതിരെ വീണ്ടും പരാതികള്‍.
ഇവരുടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീലപരാമര്‍ശങ്ങള്‍ പതിവെന്നാണ് പരാതി. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായ എം.എസ്.സൊല്യൂഷനാണ് പ്രതിക്കൂട്ടിലുള്ളത്.
എംഎസ് സൊല്യൂഷന്റെ യുട്യൂബ് ക്ലാസുകള്‍ക്കെതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇവരുടെ ഓണ്‍ലൈന്‍ ചാനലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്.
അശ്ലീല പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പതിവെന്നാണ് പരാതി ഉയര്‍ന്നത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത്.
