വേനല്‍ക്കാലം തുടങ്ങാനിരിക്കുന്നതേ ഉള്ളൂ. എന്നിട്ടും സഹിക്കാനാകാത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഠിനമായ ചൂട് കാരണം വലിയ ക്ഷീണമാണ് പലരും അനുഭവിക്കുന്നത്.ഇന്ത്യയില്‍ പ്രത്യേകിച്ച് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തുന്നത്. അതിനാല്‍, സമീകൃതാഹാരം, ധാരാളം വെള്ളം കുടിക്കുക, ജ്യൂസുകള്‍ കഴിക്കുക എന്നിവയിലൂടെ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ചൂടിനെ തോല്‍പ്പിക്കാന്‍ നമ്മുടെ മനസില്‍ ആദ്യം ഓടിയെത്തുന്നത് നാരങ്ങയാണ്. കടുത്ത വേനലില്‍ നാരങ്ങാനീര് ഇടയ്ക്കിടെ കുടിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ വേനല്‍ക്കാലത്ത് നമ്മുടെ ശരീരത്തെ തണുപ്പിക്കുന്നതിനപ്പുറം നാരങ്ങനീരിന് മറ്റ് ആരോഗ്യ ഗുണങ്ങളും ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും തണുപ്പിക്കാനും സഹായിക്കുന്ന ഭക്ഷണപാനീയങ്ങള്‍ ധാരാളമുണ്ട്.അത്തരത്തിലുള്ള ഒരു ഭക്ഷ്യവസ്തുവാണ് നാരങ്ങ.
ഇത് വിറ്റാമിന്‍ സിയുടെ സമൃദ്ധമായ ഉറവിടമാണ്. നാരങ്ങയില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, അത് ഹൃദയ സംബന്ധമായ ആരോഗ്യം, വിളര്‍ച്ച എന്നിവയും മറ്റു പലതും സഹായിക്കുന്നു. വേനല്‍ക്കാലത്ത് ഒരു ഗ്ലാസ് നാരങ്ങ നീര് കുടിക്കുന്നത് വിശപ്പ് ശമിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. ഇത് കടുത്ത ചൂടില്‍ നിന്ന് ആശ്വാസം നല്‍കുന്നു. നാരങ്ങനീരിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.
ദിവസവും ഒരു ഗ്ലാസ് നാരങ്ങാനീര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് നിങ്ങളുടെ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ നല്ല ഉറവിടമാണ് നാരങ്ങ. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി ഹൃദ്രോഗത്തിനുള്ള ചില അപകട ഘടകങ്ങളെ ഗണ്യമായി കുറയ്ക്കുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
