കുവൈറ്റ് സിറ്റി: ഇന്നലെ പുലർച്ചെ കുവൈറ്റിലെ മംഗെഫില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 22 മലയാളികളെ തിരിച്ചറിഞ്ഞു.
അപകടത്തില്‍ ആകെ 49പേർ മരിച്ചതായാണ് വിവരം. ഇതില്‍ 42ഉം ഇന്ത്യക്കാരാണ്. മരണപ്പെട്ടവരില്‍ 24 മലയാളികള്‍ ഉണ്ടെന്നാണ് വിവരം.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്‌ദുള്ള അലി അല്‍ യഹ്യയുമായി കൂടിക്കാഴ്‌ച നടത്തി. തീപിടിത്തത്തിന് ഇരയായവർക്കുള്ള വൈദ്യസഹായം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്നിവ ഉള്‍പ്പെടെ പൂർണ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി.
