‘ജാഡ’ പാട്ടിനിടെ തെറിയഭിഷേകം നടത്തി ശ്രീനാഥ് ഭാസി; സ്റ്റേജ് ഷോയുടെ വീഡിയോ വൈറല്‍

കൊച്ചി: സ്റ്റേജ് ഷോഷില്‍ പാട്ട് പാടുന്നതിനിടെ തെറി വിളിച്ച്‌ നടനും ഗായകനുമായ ശ്രീനാഥ് ഭാസി.

ഫഹദ് ഫാസിലിന്റെ ആവേശം എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ ‘ജാഡ’ അവതരിപ്പിക്കുന്നതിനിടെയാണ് താരം തെറിയഭിഷേകം നടത്തിയത്.

സുശിൻ ശ്യാം സംഗീതം നിർവഹിച്ച ജാഡ എന്ന പാട്ട് സിനിമയില്‍ പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്.
പാടുന്നതിനിടെ തെറി വിളിക്കുകയും അശ്ളീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

പാട്ടിനിടെ തെറി വിളിക്കുമ്പോള്‍ കാണികളില്‍ ചിലർ കയ്യടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ എവിടെയാണ് പരിപാടി അവതരിപ്പിച്ചതെന്നോ എന്നാണെന്നോ വ്യക്തമല്ല.

ശ്രീനാഥ് ഭാസിയുടെ സ്റ്റേജിലെ തെറിവിളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ നിറയുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.