കോട്ടയം കുമരകം ചീപ്പുങ്കൽ കരീമഠം ഭാഗത്ത് അമിത വേഗതയിൽ എത്തിയ യാത്രാ ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടം; സ്കൂൾ വിദ്യാർഥി വെള്ളത്തിൽ പോയി, കുട്ടിക്കായി തിരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ

 

കുമരകം: കോട്ടയം കുമരകം കരീമഠം ഭാഗത്ത് ജലഗതാഗതകുപ്പിന്റെ യാത്ര ബോട്ട് വെള്ളത്തിൽ ഇടിച്ചു സ്കൂളിലേക്ക് പോയ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വെള്ളത്തിൽ വീണ് കാണാതായി.

 

ചീപ്പുങ്കൽ കരീമഠം ഭാഗത്ത് വച്ച് രാവിലെ 8 30 ആയിരുന്നു സംഭവം. വെച്ചൂർ സെൻറ് മൈക്കിൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അനശ്വര വല്യച്ചൻ ഒപ്പം സ്കൂളിലേക്ക് പോകാനായി വള്ളത്തിൽ വരുന്നതിനിടയിൽ ജലഗതാഗതകുപ്പിന്റെ യാത്രാബോട്ട് വള്ളത്തിൽ ഇടിക്കുകയായിരുന്നു. വെള്ളത്തിൽ വീണ കുട്ടിക്കായി നാട്ടുകാർ തിരച്ചിൽ നടത്തിവരികയാണ്.

 

ജലഗതാഗത വകുപ്പിൻറെ യാത്ര അമിതവേഗതയാണെന്ന് നേരത്തെയും പരാതികൾ ഉയർന്നിരുന്നു.