കുമരകത്ത് സവാരിക്ക് വിളിച്ചുവരുത്തി ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു; മർദ്ദനമേറ്റത് കുമരകം ചന്തക്കവലയിലെ ഓട്ടോ ഡ്രൈവർക്ക്; തലയ്ക്കും നടുവിനും കാര്യമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി

കുമരകം: കുമരകത്ത് സവാരിക്ക് വിളിച്ചുവരുത്തിയ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. കുമരകം തെക്ക് മുത്തേരിമടയിലാണ് സംഭവം. കുമരകം ചന്തക്കവലയില്‍ ഓട്ടോ ഡ്രൈവറായ കോയിക്കല്‍ചിറ ഷിജോ ദേവസ്യക്കാണ് മർദ്ദനമേറ്റത്.

ഫോണിലൂടെയാണ് സവാരിക്കായി ഷിജോയെ മുത്തേരിമടയിലേക്കു വിളിച്ചത്. അവിടെ എത്തിയ ഷിജോയുടെ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ച ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തലയ്ക്കും നടുവിനും കാര്യമായി പരിക്കേറ്റ ഷിജോ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.