പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപ്പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

മണ്ണാർക്കാട് : കൈതച്ചിറ കൊമ്ബംകുണ്ട് മഡോണ വീട്ടില്‍ ജിന്റോയെ (25) ആണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മണ്ണാര്‍ക്കാട്, അഗളി, മാള, വിയ്യൂര്‍, മട്ടന്നൂര്‍, ആലുവ പൊലീസ് സ്റ്റേഷൻ പരിധികളില്‍ മോഷണം, അടിപിടിക്കേസുകളില്‍ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.

2021ല്‍ മോഷണക്കേസില്‍ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്ത ജിന്റോ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നു കടന്നുകളയുകയായിരുന്നു.