കോട്ടയം: കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെയുള്ള മൂന്നാമത്തെ അവിശ്വാസ പ്രമേയം നാളെ. നഗരസഭാ ഭരണം ഇടത്തോട്ടോ വലത്തോട്ടോ എന്ന് നാളെ അറിയാം. രാവിലെ ചെയർപേഴ്സണെതിരേയും ഉച്ചകഴിഞ്ഞ് വൈസ് ചെയർമാനെതിരേയും അവിശ്വാസ പ്രമേയം പരിഗണിക്കും.
എൽഡിഎഫിന്റെ അവിശ്വാസവും കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പരാതിയും പരിഗണിക്കുന്നത് ഒരേദിവസം. നാളെയാണ് ഇവ പരിഗണിക്കുക. അവിശ്വാസം അന്നു രാവിലെ 9നു ചർച്ച യ്ക്കെടുക്കും. യുഡിഎഫ് വിട്ടു നിൽക്കും.
ബിജെപി തീരുമാനം പിന്നീട്. 52 അംഗ കൗൺസി ലിൽ കോറം തികയണമെങ്കിൽ : 26 പേർ വേണം. അവിശ്വാസം പാസാകാൻ 27 പേരുടെ പിന്തു: ണയും. എൽഡിഎഫിന് 22 അംഗങ്ങളാണുള്ളത്. ബിജെപി ക്ക് 8. ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പങ്കെടുത്താൽ ചർച്ച നടക്കും.
പിന്തുണച്ചാൽ അവിശ്വാസം പാസാകും. അധ്യക്ഷയ്ക്കെതി രെ ഇതിനു മുൻപ് 2 തവണ അവിശ്വാസം കൊണ്ടുവന്നിരുന്നു. ആദ്യത്തേത് പാസായി. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ഇവർ തിരികെയെത്തി. രണ്ടാമത്തെ അവിശ്വാസം കോറം തി കയാത്തതിനാൽ ചർച്ചയ്ക്ക് എടുക്കാൻ കഴിഞ്ഞില്ല. നാളെ 2ന് ഉപാധ്യക്ഷൻ ബി.ഗോപകു മാറിനെതിരെയും അവിശ്വാസം കൊണ്ടുവരും.
ബിൻസി സെബാസ്റ്റ്യനെതിരെ സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയിട്ടുള്ള കൂറു മാറ്റ നിരോധന നിയമപ്രകാരമു ള്ള പരാതിയുടെ അന്തിമവാദം തിരുവനന്തപുരത്താണ് നട ക്കുക.
രണ്ടുഭാഗത്തെയും അഭിഭാഷ കരുടെ വാദം കേൾക്കും. മറ്റുള്ളവരുടെ വിസ്താരം മുൻപു പൂർത്തിയായി. സ്വതന്ത്രയായി ജയി ച്ച ബിൻസി യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പരിപാടികളിൽ പങ്കെടുത്തെന്നാണു പരാതി.
