കോട്ടയം ഡിവൈഎസ്പി അരുൺ നഗരത്തിലെ സ്പാകളിലെ നിത്യ സന്ദർശകൻ; പെൺകുട്ടികളെ ദുരുപയോഗം ചെയ്തെന്നും സ്പാകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും ആരോപണം; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

കോട്ടയം: കോട്ടയം ഡിവൈഎസ്പി അരുൺ നഗരത്തിലെ സ്പാകളിലെ നിത്യ സന്ദർശകനാണെന്നും സ്പാകളിൽ പെൺകുട്ടികളെ ദുരുപയോഗം ചെയ്തെന്നും സ്പാകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും ആരോപണമുയരുന്നു.

ഇത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കോട്ടയം ഡിവിഷന് കീഴിലുള്ള സ്പാകള്‍, ചീട്ടുകളി കേന്ദ്രങ്ങള്‍, ബാറുകൾ, കള്ളുഷാപ്പുകൾ, ബ്ലേഡ് കേന്ദ്രങ്ങൾ, അനധികൃതമായ മണ്ണ് കടത്തുന്നവർ എന്നിവിടങ്ങളില്‍ നിന്ന് മാസപ്പടി ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ ഡിവൈഎസ്പിക്ക് ലഭിക്കുന്നതായും ഇതുമൂലം ഇത്തരക്കാരുടെ അനധികൃത ഇടപാടുകൾക്ക് ഡിവൈഎസ്പി മൗനാനുവാദം നൽകുന്നതായും ഉന്നത പോലീസ് കേന്ദ്രങ്ങളിൽ വിവരം ലഭിച്ചിട്ടുണ്ട്.

പണം നല്‍കാൻ വിസമ്മതിക്കുന്ന കേന്ദ്രങ്ങളില്‍ കൃത്യമായി റെയ്ഡ് നടത്തുകയും, സെറ്റില്‍മെന്റ് നടത്തി കേസ് ഒഴിവാക്കി വൻ തുക കൈക്കൂലിയായി വാങ്ങിച്ചെടുക്കുകയുമാണ് .