ശമ്പളമുണ്ടെങ്കില്‍ നികുതി കൊടുത്തേ മതിയാകൂ; നിയമത്തില്‍ നിന്ന് കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും മാറിനില്‍ക്കാനാവില്ല: ആദായനികുതി ഈടാക്കുന്നത് തടയാനാകില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: കത്തോലിക്ക പള്ളികളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി ഈടാക്കുന്നത് തടയാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി.

നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. എയ്ഡഡ് സ്ഥാപനങ്ങളില്‍ അദ്ധ്യാപക ജോലി ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് നികുതി (TDS) പിടിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച 93 ഹർജികള്‍ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

കന്യാസ്ത്രീകള്‍ക്കും വൈദികർക്കും മിഷണറിമാർക്കും ലഭിക്കുന്ന ശമ്പളത്തിന് ടിഡിഎസ് ബാധകമാണെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ വെല്ലുവിളിച്ചായിരുന്നു ഹർജികള്‍ സുപ്രീംകോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെപി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്.