തിരുവന്തപുരം : നാഗർകോവിലില്‍ നിന്നും തിരുവനന്തപുര ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്‌ആർടിസി ബസ്സും കളിയിക്കാവിളയില്‍ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
നാഗർകോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്‌ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോള്‍ മറുഭാഗത്തുനിന്ന് വരികയായിരുന്നു തമിഴ്നാട് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
രണ്ടു ബസ്സിലുമുണ്ടായിരുന്ന പരുക്കേറ്റ 35ഓളം പേരെ പല ആശുപത്രിയിലായി പ്രവേശിപ്പിച്ചു. കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയില്‍ 10 പേർ ചികിത്സയിലുണ്ട്. മാർത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയില്‍ 22 പേരെയും പ്രവേശിപ്പിച്ചു. അപകടത്തില്‍ രണ്ടു വാഹനത്തിലെയും ഡ്രൈവർമാർക്കും ഗുരുതര പരിക്ക് സംഭവിച്ചിട്ടുണ്ട്.
