കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളിയുടെ എംഎല്‍എ ഓഫീസ് കെട്ടിടം ഒഴിപ്പിച്ച് ഉടമസ്ഥൻ.
അദ്ധ്യക്ഷയാകുമെന്ന് കരുതിയ വനിതാ കൗണ്‍സിലറുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ എംഎല്‍എ ഓഫീസ് കെട്ടിടം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അദ്ധ്യക്ഷ സ്ഥാനം തന്റെ ഭാര്യയ്ക്ക് ലഭിക്കാതെ പോയതോടെയാണ് എംഎല്‍എ ഓഫീസ് ഒഴിയാന്‍ ഭർത്താവ് ആവശ്യപ്പെട്ടത്.
ഒരു മാസം മുന്‍പാണ് ഈ കെട്ടിടത്തില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ കെട്ടിടത്തിലെ ബോര്‍ഡുകള്‍ മാറ്റുകയും ഫ്യൂസ് ഊരുകയും ചെയ്ത നിലയിലാണ്. പെരുമ്പിവൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ഈ കെട്ടിടം.
ഭാര്യയ്ക്ക് അദ്ധ്യക്ഷ പദവി ലഭിക്കാതിരുന്നതോടെ ഇന്ന് തന്നെ കെട്ടിടം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടത്. ഇന്ന് തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് എംഎല്‍എ ഓഫീസ് മാറ്റുമെന്ന് ജീവനക്കാര്‍ അറിയിച്ചു.
