ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ ചില്ലുകള്‍ തകര്‍ന്നുവീണ് അപകടം; ചില്ല് വീണത് ഡ്രൈവറുടെ ശരീരത്തില്‍; കൈയ്ക്ക് പരിക്ക്

പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന്റെ ചില്ലുകള്‍ തകർന്ന് വീണ് ഡ്രൈവർക്ക് പരിക്ക്. പാലക്കാടാണ് സംഭവം നടന്നത്.

തൃശ്ശൂരില്‍ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന്റെ ചില്ലാണ് പൊട്ടി വീണത്.

ബസിൻ്റെ ചില്ല് പെട്ടെന്ന് തകർന്നുവീഴുകയായിരിന്നു. ആദ്യം എന്താണ് സംഭവിച്ചതെന്ന് ഡ്രൈവർക്ക് വ്യക്തമായില്ല പിന്നീടാണ് സത്യാവസ്ഥ മനസിലായത്.

ചില്ല് തകർന്ന് ഡ്രൈവറുടെ ശരീരത്തിലേക്കാണ് വീണത്. ചില്ല് തകർന്ന ഉടനെ തന്നെ വണ്ടി നിർത്തി പരിശോധിച്ചു.

ബസിന്റെ മുൻവശത്തെ ചില്ലാണ് പൊട്ടിയത്. അപകടത്തില്‍ ഡ്രൈവറുടെ കൈയ്ക്ക് പരിക്കുണ്ട്. ഉടനെ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ കാരണം അധികൃതർ ഇപ്പോള്‍ പരിശോധിക്കുകയാണ്.