ഇടുക്കി: ജയില്‍ ചാടിയ പ്രതി കടന്നുകളഞ്ഞു.
പീരുമേട് സബ് ജയിലിലാണ് സംഭവം നടന്നത്. കുമളി ആനവിലാസം കന്നിക്കല്‍ സ്വദേശി കാരക്കാട്ടില്‍ പ്രതി സജൻ ആണ് ജയില്‍ചാടിയത്.
ജയില്‍വളപ്പിലെ ജോലികള്‍ ചെയ്യാൻ ഇറങ്ങിയപ്പോഴാണ് ഇയാള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ജോലിക്കായി പുറത്തിറക്കിയ പ്രതി ഉടൻ ചാടി രക്ഷപ്പെടുകയായിരുന്നു.
ഉപ്പുതറ സ്റ്റേഷനില്‍ രണ്ട് കേസും ഇയാള്‍ക്കെതിരെ ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍. പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയെന്ന് അറിയിച്ചു.
