പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ തീപിടുത്തം; ബസ് പൂർണമായും കത്തി നശിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പമ്പ: പമ്പയില്‍ കെ.എസ്‌.ആർ.ടി.സി ബസ് കത്തി നശിച്ചു. യാത്രക്കാർ ഇല്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. പമ്ബയില്‍നിന്ന് നിലയ്ക്കലേക്ക് പോയ ബസ് ആണ് കത്തി നശിച്ചത്.

ഇന്ന് പുലർച്ചെ അട്ടത്തോടിനു സമീപമാണ് സംഭവം.

നിലയ്ക്കലില്‍ നിന്നും ഭക്തരെ പമ്ബയിലേക്ക് എത്തിക്കാൻ പുറപ്പെട്ട ബസ് ആണ് കത്തി നശിച്ചത്. ബസില്‍ യാത്രക്കാർ ഉണ്ടായിരുന്നില്ല. ബസ് പൂർണമായും കത്തി നശിച്ചു. ഷോർട് സർക്യൂട്ട് ആണ് തീപിടിക്കാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.

മൂന്ന് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ഡ്രൈവറും കണ്ടക്ടറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.