ശബരിമല പാതയില്‍ കെഎസ്‌ആര്‍ടിസി ബസ് കൊക്കയിലേക്ക് ചരിഞ്ഞു; എട്ട് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്; മരത്തില്‍ തട്ടി നിന്നതിനാല്‍ ഒഴിവായത് വൻ അപകടം

പത്തനംതിട്ട: ശബരിമല പാതയില്‍ അട്ടത്തോട്ടില്‍ കെഎസ്‌ആർടിസി ബസ് കൊക്കയിലേക്ക് ചരിഞ്ഞു അപകടം.

സംഭവത്തില്‍ എട്ട് തീർഥാടകർക്ക് പരിക്ക് പറ്റി. ബസ് മരത്തില്‍ തട്ടി നിന്നതിനാല്‍ ഒഴിവായത് വൻ അപകടം.

നിലയ്ക്കല്‍ – പമ്പ ചെയിൻ സർവീസ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടു. സംഭവ സ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.