കുമരകം :കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിൽ വരുന്ന അമ്മങ്കരിയിലെ ലേക്ക് സോങ് എബി ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ നീക്കം ചെയ്ത നിലയിൽ. ഇന്ന് രാവിലെ 5
മണിയോടെയാണ് ട്രാൻസ്ഫോർമറിലെ മുഴുവൻ ഫ്യൂസുകളും നീക്കം ചെയ്ത നിലയിൽ കാണപ്പെട്ടത്. സാമൂഹികവിരുദ്ധരാണ് ഇത്തരത്തിൽ ഫ്യൂസുകൾ നീക്കം ചെയ്തതെന്നാണ്
നാട്ടുകാർ ആരോപിക്കുന്നത്. ഈ പ്രദേശത്തെ വൈദ്യുതിബന്ധം നിലച്ചപ്പോൾ കെ.എസ്.ഇ.ബി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഫ്യൂസുകൾ നീക്കം ചെയ്ത നിലയിൽ
കണ്ടെത്തിയത്. ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന സാഹചര്യത്തിൽ
ഇത്തരത്തിൽ ഫ്യൂസുകൾ നീക്കം ചെയ്തത് പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിലൂടെ നാട്ടുകാരുടെ ഇടയിൽ കനത്ത പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത്.
