Site icon Malayalam News Live

കോട്ടയം കുമരകത്ത് ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ നീക്കം ചെയ്ത നിലയിൽ കണ്ടെത്തി; പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചപ്പോൾ കെഎസ്ഇബി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്; സാമൂഹ്യവിരുദ്ധരെന്നാണ് സംശയം; സംഭവത്തെ തുടർന്ന് നാട്ടുകാർ കനത്ത പ്രതിഷേധത്തിൽ

കുമരകം :കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിൽ വരുന്ന അമ്മങ്കരിയിലെ ലേക്ക് സോങ് എബി ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ നീക്കം ചെയ്ത നിലയിൽ. ഇന്ന് രാവിലെ 5

മണിയോടെയാണ് ട്രാൻസ്ഫോർമറിലെ മുഴുവൻ ഫ്യൂസുകളും നീക്കം ചെയ്ത നിലയിൽ കാണപ്പെട്ടത്. സാമൂഹികവിരുദ്ധരാണ് ഇത്തരത്തിൽ ഫ്യൂസുകൾ നീക്കം ചെയ്തതെന്നാണ്

നാട്ടുകാർ ആരോപിക്കുന്നത്. ഈ പ്രദേശത്തെ വൈദ്യുതിബന്ധം നിലച്ചപ്പോൾ കെ.എസ്.ഇ.ബി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഫ്യൂസുകൾ നീക്കം ചെയ്ത നിലയിൽ

കണ്ടെത്തിയത്. ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന സാഹചര്യത്തിൽ

ഇത്തരത്തിൽ ഫ്യൂസുകൾ നീക്കം ചെയ്തത് പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിലൂടെ നാട്ടുകാരുടെ ഇടയിൽ കനത്ത പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത്.

 

Exit mobile version