വൈദ്യുതി ലഭ്യതകുറവ് ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ,നിയന്ത്രണം രാത്രി ഏഴു മണി മുതല്‍ 11മണി വരെ 15 മിനിറ്റ് വീതം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി ഏഴു മുതല്‍ 11 മണിവരെയാണ് നിയന്ത്രണം ഉണ്ടാവുക എന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍ധനവും പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് നിയന്ത്രണത്തിന് കാരണം.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ 15 മിനിറ്റ് വീതമാകും നിയന്ത്രണം ഉണ്ടാവുക. വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു.