കോഴിക്കോട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ എത്തിയ യുവാവിനെ നേരെ മാരക ആയുധങ്ങളുമായി എത്തിയ അജ്ഞാത സംഘത്തിൻ്റെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ ; അക്രമ കാരണം വ്യക്തമല്ല ;അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ്

കോഴിക്കോട്: ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കുറ്റ്യാടി വടയം സ്വദേശി തീയ്യര്‍കണ്ടി ഷിജിത്തിനെയാണ് (40) ബൈക്കിലെത്തിയ മൂന്നു പേര്‍ ചേര്‍ന്ന്  ക്രൂരമായി മര്‍ദ്ദിച്ചത്.

കഴിഞ്ഞ ദിവസം നെല്ലിക്കണ്ടിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയപ്പോഴാണ് അക്രമമുണ്ടായത്. അടിയേറ്റ് ബോധരഹിതനായ ഷിജിത്തിനെ ഓടിക്കൂടിയ നാട്ടുകാരാണ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

മര്‍ദ്ദിച്ചവരുടെ കൈയ്യില്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായി ഷിജിത്ത് കുറ്റ്യാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കുറ്റ്യാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്ബി കൈലാസ് നാഥ് അറിയിച്ചു.