കോഴിക്കോട് : നടക്കാവ് വണ്ടിപ്പേട്ടയ്ക്ക് സമീപത്തുവച്ച് വില്‍പനയ്ക്കായി കൊണ്ടുവന്ന മാരക ലഹരി മരുന്നായ എം ഡിഎംഎ പിടികൂടി. വെള്ളയില്‍ സ്വദേശിയായ മാളിയേക്കല്‍ ഹൗസില്‍ എസ്.കെ.മുഹമദ് ഷമ്മാസി(23)നെയാണ് പിടികൂടിയത്.
കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ കെ.എ. ബോസിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും നടക്കാവ് എസ്‌ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേര്‍ന്നാണ് അറസ്റ്റ് നടത്തിയത്.
ബംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന് നടക്കാവ് , വെള്ളയില്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പനക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ. പിടി കൂടിയ മയക്കുമരുന്നിന് വിപണിയില്‍ ഒരു ലക്ഷം രൂപ വില വരും. പിടിയിലായ ഷമ്മാസ് ലഹരി ഉപയോഗിക്കുന്ന യാളാണ്. ആര്‍ഭാട ജീവിതം നയിക്കാനും ലഹരി ഉപയോഗിക്കാന്‍ പണം കണ്ടെത്താനുമാണ് ബംഗളൂരുവില്‍ നിന്നു എംഡിഎംഎ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.
ഡന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത്, എസ് ഐ കെ.അബ്ദുറഹ്മാന്‍, കെ.അഖിലേഷ് , സുനോജ് കാരയില്‍ , പി.കെ.സരുണ്‍ കുമാര്‍, എം.കെ. ലതീഷ്, എന്‍.കെ.ശ്രീശാന്ത്, എം.ഷിനോജ്, പി. അഭിജിത്ത്, ഇ.വി. അതുല്‍, പി. കെ. ദിനീഷ്, കെ.എം. മുഹമദ് മഷ്ഹൂര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
