ബഹ്റൈനിൽ ചികിത്സയിലിരിക്കെ കോട്ടയം പാലാ സ്വദേശിനിയായ നേഴ്സ് മരിച്ചു

കോട്ടയം: കോട്ടയം പാലാ സ്വദേശി അനു റോസ് ജോഷി (25) ബഹ്റൈനില്‍ നിര്യാതയായി.

ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടർന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു.

സല്‍മാനിയ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂർത്തിയായ ശേഷം നാട്ടിലേക്കയക്കും.