കോട്ടയം സെൻ്റ് ബെർച്മാൻസ് സ്കൂളിൽ ഗ്ലോബൽ കരീയർ സാധ്യതകളെ കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു ;ഇന്ത്യക്കു അകത്തും വിദേശത്തും ഉള്ള പുതിയ കോഴ്സുകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി

കോട്ടയം : സെൻ്റ് ബെർച്മാൻസ് സ്കൂളിൽ ഗ്ലോബൽ കരീയർ സാധ്യതകളെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.
ജയ് ബീ എഡ്യൂ ഫ്ലൈ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച ക്ലാസിന് സ്കൂൾ പ്രിൻസിപ്പൽ ആന്റണി മാത്യു നേതൃത്വം നൽകി.
ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനം സ്വന്തം കഴിവുകളും താല്പര്യങ്ങളും ആകണമെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.
ജയ് ബീ എഡ്യൂ ഫ്ലൈ ഡയറക്ടർമാരായ ഡോ. ജോസഫ് തരകൻ, ബിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ലാസിൽ ഇന്ത്യക്കു അകത്തും വിദേശത്തും ഉള്ള പുതിയ കോഴ്സുകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി.
ജെ ബി എഡ്യു ഫ്ലൈ കോട്ടയം ബ്രാഞ്ച് ഉത്ഘാടനത്തോട് അനുബന്ധിച്ച് കുട്ടികൾക്കു തികച്ചും സൗജന്യമായി സൈകൊമേട്രിക് അനാലിസിസ് നൽകാമെന്ന് ഡയറക്ടർ ബിജു വർഗീസ് അറിയിച്ചു. മാർക്കറ്റിംഗ് ഡയറക്ടർ സുമേഷ് ഒ ആശംസകൾ നേർന്നു. ജനറൽ മാനേജർ അനുശ്രീ കൃഷ്ണനുണ്ണി സ്വാഗതവും കോട്ടയം ബ്രാഞ്ച് മാനേജർ വിപിൻ കെ എൻ നന്ദിയും പറഞ്ഞു.