കോട്ടയം : നഗരസഭ ജീവനക്കാരുടെ ജീവന് പുല്ലുവില കൽപ്പിച്ച് കോട്ടയം നഗരസഭ. കുമാരനല്ലൂരിൽ നഗരസഭാ സോണൽ ഓഫീസ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി ഇളകി വീണ് സൂപ്രണ്ടിന് പരിക്കേറ്റു.

കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന കോട്ടയം നഗരസഭയുടെ സോണൽ ഓഫീസിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.
സൂപ്രണ്ടിന്റെ ക്യാബിനിലെ സീലിങ്ങാണ് ഇളകി വീണത്, അപകടത്തിൽ സൂപ്രണ്ടിന്റെ തലയ്ക്ക് പരിക്കേറ്റു.
നഗരസഭയുടെ പല കെട്ടിടങ്ങളും തുടർച്ചയായിട്ട് ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്, നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്യാൻ നഗരസഭ അധികൃതർ തയ്യാറാകാത്തതാണ് തുടർച്ചയായി ഇത്തരം അപകടം ഉണ്ടാകുന്നതിന് കാരണമാകുന്നതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ പറഞ്ഞു.
