‘വേനൽ മഴ നെല്ല് കർഷകരെ ചതിച്ചു; കൊയ്തുമെതിച്ച് കൂട്ടിയിട്ട നെല്ല് നനഞ്ഞ് കിളിർക്കുമോയെന്ന ആശങ്കയിൽ; ഇനിയും നെല്ലെടുക്കാൻ വൈകിയാൽ കടുംകൈ ചെയ്യുമെന്ന് കർഷകർ; കോട്ടയം കുമരകത്ത് വിവിധ പടശേഖരങ്ങളിലായി 25,000 ക്വൻ്റൽ നെല്ലാണ് കിടക്കുന്നത്

കുമരകം : വേനൽ മഴ നെൽകർഷരെ ചതിച്ചു. കൊയ്തുമെതിച്ച് കൂട്ടിയിട്ട നെല്ല് നനഞ്ഞ് കിളിർക്കുമോ എന്ന ആശങ്കയിലാണ് വടക്കൻ കുട്ടനാട്ടിലെ കർഷകർ.

ഇന്നലെ വൈകിട്ട് 7.45ന് എത്തിയ വേനൽമഴയിൽ : തകർന്ന് നെൽക്കർഷകർ. ആർത്തലച്ച് എത്തിയ മഴയിൽ പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ലിനടിയിൽ വരെ വെള്ളമെത്തി. കാറ്റിലും മഴയിലും വൈദ്യുതി വിതരണം മുടങ്ങിയതിനാൽ നെല്ല് കൂട്ടിയിട്ടിരിക്കുന്ന പാടത്തെ വെള്ളം വറ്റിക്കാനും കഴിയാതെ വിഷമിക്കുകയാണ്.

കുമരകത്ത് വിവിധ പാടശേഖരങ്ങളിലായി 25,000 ക്വിന്റൽ നെല്ലാണു പാടത്ത് കിടക്കുന്നത്. കൊയ്ത് കഴിഞ്ഞു രണ്ടാഴ്ച മുതൽ ഒരു മാസം വരെ പാടത്ത് കിടക്കുന്ന നെല്ല് പടിഞ്ഞാറൻ മേഖലയിലുണ്ട്. നെല്ലിനു കിഴിവ് ആവശ്യപ്പെട്ടുള്ള മില്ലുകാരു ടെ വിലപേശലും നിസ്സഹകര ണവും മൂലമാണ് പാടങ്ങളിൽ നെല്ല് കെട്ടിക്കിടക്കാൻ കാരണം.’

നെല്ല് സംഭരണം മന്ദഗതിയിലാ ണ് നടക്കുന്നത്.

നെല്ല് എടുക്കാൻ മുട്ടാത്ത വാതിലുകളില്ല കർഷകർ.
ചെങ്ങളം മാടേകാടു പാടശേഖ രത്തെ നെല്ല് സംഭരിക്കുന്നതിനു വേണ്ടി കർഷകർ പല വാതിലുകളും മുട്ടിയിട്ടും രക്ഷയില്ല. മില്ലുകാർ ഉപേക്ഷിച്ച പോയ നെല്ല് പാട് ത്ത് കിടക്കാൻ തുടങ്ങിയിട്ടു ഒരു മാസം പിന്നിട്ടു.

പാടത്തെ മഴ വെള്ളം വറ്റി ക്കാൻ മോട്ടർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നു. വൈദ്യുതി കൂടി മുടങ്ങിയാൽ പാടത്ത് കിട ക്കുന്ന നെല്ലിന്റെ കാര്യം കഷ്ട ത്തിലാകും. 60 ഏക്കറിലെ 1,200 ക്വിൻ്റൽ നെല്ലാണു പാടത്ത് കിട ക്കുന്നത്. ജില്ലാ ഭരണകൂടവും പാഡി ഓഫിസും ബന്ധപ്പെട്ടിട്ടു പോലും മില്ലുകാർക്കു കുലുക്കമില്ല.

ഉപേക്ഷിച്ചതു പിന്നെ എടു ക്കില്ലെന്ന നിലപാടിലാണ ഇവിടെ നിന്ന് നേരത്തെ നെല്ല് സംഭരിച്ച മില്ല്. പുതിയ മില്ല് കണ്ടെത്തി പാടത്തു കിടക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കണ മെന്നായിരുന്നു ജില്ലാ കലക്ടർ പാഡി ഓഫിസിനു നിർദേശം നൽകിയിരുന്നത്. പാഡി ഓഫ സർ പാടത്ത് വന്നു നെല്ല് പരി ശോധിച്ചു പോയിട്ടു 2 ദിവസം പിന്നിടുന്നു.

മഴയും തീയും കർഷകർക്കു പേടി

വേനൽമഴ പതിവു പോലെ വൈകുന്നേരങ്ങളിൽ പെയ്യുന്നു ണ്ട്. പ്ലാസ്റ്റിക് പടുത കൊണ്ടാ ണു മാടേകാടു പാടത്തെ നെല്ല് മൂടി സംരക്ഷിച്ചരിക്കുന്നത്.

വെയിലും മഴയുമേറ്റതോടെ പടുത പോലും നാശത്തിന്റെ വക്കിലായി.