കോട്ടയം കുമരകത്ത് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ പിക്അപ്പ് വാനിടിച്ച് വയോധികന് ഗുരുതരപരിക്ക്; തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുമരകം : കുമരകത്ത് പിക്ക് അപ് വാനിടിച്ച് വയോധികന് ഗുരുതര പരിക്ക്.

കുമരകം ആറ്റാമംഗലം പള്ളിയുടെ മുൻവശത്ത് റോഡിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടന്നയാളെയാണ് പിക് അപ് വാനിടിച്ചത്.

തലക്ക് ഗുരുതര പരിക്കേറ്റ കുമരകം മേക്കിത്ര തങ്കച്ച(72)നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂക്കിലൂടേയും വായിലൂടേയുമെല്ലാം വാർന്ന രക്തം റോഡിൽ തളം കെട്ടി കിടക്കുകയാണ്.
ഇന്ന് രാവിലെ 1 1 .45 നായിരുന്നു അപകടം.

അന്നാസ് ബ്രെഡും കേക്കും വിതരണം ചെയ്യുന്ന പിക്ക്അപ് വാനാണ് അപകടത്തിൽപ്പെട്ടത്