കുടിവെള്ളം ശേഖരിക്കാൻ പോയ യുവതി വള്ളം മറിഞ്ഞു മരിച്ചു; ദിവസങ്ങളായി വെള്ളം ലഭിക്കാത്തതിനെ തുടർന്ന് മകനെയും കൂട്ടി മറുക്കരയിൽ നിന്ന് വെള്ളം ശേഖരിക്കാനായി പോയപ്പോഴാണ് അപകടം; സംഭവം കൊല്ലത്ത്

കൊല്ലം : കുടിവെള്ളം ശേഖരിക്കാൻ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു. ചവറ പുത്തൻ തുരുത്ത് സ്വദേശി സന്ധ്യാ സെബാസ്റ്റ്യനാണ് മരിച്ചത്.

ദിവസങ്ങളായി വെള്ളം ലഭിക്കാത്തതിനെ തുടർന്ന് മകനെയും കൂട്ടി മറുകരയിൽ നിന്ന് വെള്ളം ശേഖരിക്കാനായി പോയപ്പോഴാണ് അപകടം.

ഈ പ്രദേശത്ത് കുടിവെള്ളം റേഷൻ പോലെയാണ് കിട്ടുന്നതെന്നും ഒരു കുടുംബത്തിന് ഒരു ദിവസത്തേക്ക് വേണ്ട വെള്ളം പോലും ലഭിക്കുന്നില്ല എന്നും കുടിവെള്ളം മുടങ്ങിയിട്ട് നാളുകളായെന്നും പ്രദേശവാസികൾ പറയുന്നു,

പ്രദേശത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷാണെന്നും അതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് നാട്ടുകാരുടെ ആരോപണം.