കോട്ടയം കോടിമത നാലുവരിപാതയിൽ ബൊലേറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ അർദ്ധരാത്രി വാഹനാപകടം. ബൊലേറോ ജീപ്പും പിക്കപ്പും വാനും കൂട്ടിയിടിച്ച് കൊല്ലാട് സ്വദേശികളായ രണ്ടു പേര്‍ക്ക് ദാരുണമായി മരിച്ചു.

കൊല്ലാട് സ്വദേശി ജെയിംസിന്റെ മകൻ ജെയ്‌മോൻ, കൊല്ലാട് അർജുൻ, എന്നിവരാണ് ദാരുണമായി മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ജാദവ് എന്നയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. ജാദവിനൊപ്പം പരിക്കേറ്റ മറ്റ് രണ്ടുപേരും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

ഇന്നലെ രാത്രി 12 കഴിഞ്ഞ് കോടിമത നാലുവരിപ്പാതയിലെ കൊശമറ്റം പമ്പിന് സമീപമായിരുന്നു അപകടമുണ്ടായത്.

കോട്ടയത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും ചിങ്ങവനം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.