കോട്ടയത്ത് ആൾ താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം; വീടിനുള്ളിൽ കയറി അലമാര കുത്തി പൊളിച്ചാണ് 2 പേർ മോഷണം നടത്തിയത്; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കേസെടുത്ത് അന്വേഷണം ആരംഭിച്ച് കടുതുരുത്തി പോലീസ്

കോട്ടയം: ആൾത്തമാസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം. കല്ലറ കഴിവേലില്‍ സ്റ്റീഫൻ, കുടിലില്‍ തങ്കമ്മ എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത്.

കല്ലറ ചന്തപ്പറമ്പിലാണ് സംഭവം. വീട്ടിനുള്ളില്‍ കടന്ന രണ്ടംഗ സംഘം അലമാരകള്‍ കുത്തിപ്പൊളിച്ച്‌ സാധനങ്ങൾ വാരിവലിച്ചിടുകയും ചെയ്തു.

ഉടമകള്‍ സ്ഥലത്തില്ലാത്തതിനാല്‍ മോഷ്ടിക്കപ്പെട്ട വസ്തുക്കളെ സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങളില്ല. മറ്റൊരു വീട്ടിലും മോഷ്ടാക്കള്‍ എത്തിയെങ്കിലും വീട്ടുകാർ ഉണർന്നതോടെ ശ്രമം ഉപേക്ഷിച്ച്‌ മടങ്ങി.

കഴിഞ്ഞ ദിവസം നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.