കോട്ടയത്ത് നഗരമധ്യത്തിൽ കാറിനു പിന്നിൽ ഓട്ടോ വന്നിടിച്ച് രണ്ടുപേർക്ക് പരിക്ക്; കാർ ഇൻഡിക്കേറ്റർ ഇടാതെ വലത്തേക്ക് തിരിച്ചതോടെ പിന്നിലൂടെ വന്ന ഓട്ടോ കാറിന് പിന്നിലിടിച്ച് ഡിവൈഡറിലേക്ക് മറിയുകയായിരുന്നു

കോട്ടയം: നഗര മധ്യത്തിൽ കാറിനു പിന്നിൽ ഓട്ടോ ഇടിച്ചു മറിഞ്ഞ് 2 പേർക്ക് പരിക്ക്. ഇന്നുച്ചയ്ക്ക് 1.45 – ന് ശാസ്ത്രീ റോഡിലായിരുന്നു അപകടം.

പി.ടി. ചാക്കോ പ്രതിമയുടെ ഭാഗത്തു നിന്ന് വരികയായിരുന്നു കാറും ഓട്ടോ റിക്ഷയും. മുന്നിൽ

വന്ന കാർ ഇൻഡിക്കേറ്റർ ഇടാതെ വലത്തേക്ക് തിരിച്ചതോടെ പിന്നിലൂടെ വന്ന ഓട്ടോ കാറിനു
പിന്നിലിടിച്ച് ഡിവൈഡറിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനുമാണ് പരിക്ക്. ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കോടിമത സ്വദേശിയായ യുവതിയാണ്

കാർ ഓടിച്ചിരുന്നത്. അപകടം നടന്നയുടൻ പോലീസ് എത്തി. സ്ഥലത്തുണ്ടായിരുന്നവരുടെ

സഹായത്തോടെ ഓട്ടോ റിക്ഷാ സ്ഥലത്തു നിന്ന് മാറ്റിയിട്ട് ഗതാഗത തടസം ഒഴിവാക്കി.

ശാസ്ത്രി റോഡ് സ്ഥിരം അപകട മേഖലയായി മാറുകയാണ്.