കോട്ടയം അമ്മഞ്ചേരിയിൽ സംവിധായകൻ റിയാസ് മുഹമ്മദിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ മോഷണശ്രമം; സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു

അമ്മഞ്ചേരി: കന്നുകുളം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സംക്രാന്തി സ്വദേശി സംവിധായകൻ റിയാസ് മുഹമ്മദിൻ്റെ വീട്ടിൽ മോഷണശ്രമം.

ഇന്നലെ പുലർച്ചയാണ് മോഷണശ്രമം നടന്നത്.

വൈദ്യുതി ബന്ധം വിച്ഛേദിച്ച മോഷ്ടാവ് കഥകിൽ ചവിട്ടി. പിന്നീട് പുറത്ത് ടാപ്പ് തുറന്നു വെള്ളം ഒഴുക്കി വിട്ടു.
റിയാസ് വീട്ടിൽ ഉണ്ടായിരുന്നില്ല.

റിയാസിന്റെ ഭാര്യയും രണ്ട് മക്കളും ഉമ്മയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

ശബ്ദം കേട്ട് ഇവർ ഉണർന്നെങ്കിലും പുറത്തിറങ്ങിയില്ല.

വീടിനോട് ചേർന്നുള്ള കടയുടെ ഷട്ടർ തകർക്കാനും ശ്രമം നടന്നു.

റിയാസ് ഗാന്ധിനഗർ പോലീസിൽ പരാതി നൽകി