കൊച്ചി: കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. പറവൂരിലാണ് സംഭവം.
പറവൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി വി ഡി സതീശൻ്റെ കലാശക്കൊട്ടിനിടെയാണ് ദാരുണ സംഭവമുണ്ടായത്. തത്തപ്പിളളി സ്വദേശി അലി (70) ആണ് മരിച്ചത്.
അതേസമയം കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മതിയായ ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
മൂന്ന് യുഡിഎഫ് സ്വതന്ത്രരുടെ പൊലീസ് സംരക്ഷണ ആവശ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
