ചിങ്ങവനം എംസി റോഡില്‍ അജ്ഞാതവാഹനമിടിച്ച്‌ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം; ശരീരത്തിലൂടെ മറ്റ് വാഹനങ്ങളും കയറിയിങ്ങി; മരിച്ചത് റോഡില്‍ കിടന്ന് രക്തം വാർന്ന്

കോട്ടയം: ചിങ്ങവനം എംസി റോഡില്‍ അജ്ഞാത വാഹനമിടിച്ച്‌ കാല്‍നടയാത്രികന് ദാരുണാന്ത്യം.

വാഹനാപകടത്തെ തുടർന്ന് റോഡില്‍ കിടന്ന് രക്തം വാർന്നായിരുന്നു മരണമെന്ന് പൊലീസ് വ്യക്തമാക്കി.
മരണപ്പെട്ടയാളെ തിരിച്ചറിയാനായിട്ടില്ല.

ഇയാളുടെ ശരീരത്തിലൂടെ മറ്റ് വാഹനങ്ങളും കയറിപ്പോയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. നാട്ടുകാരാണ് റോഡില്‍ മൃതദേഹം കിടക്കുന്ന വിവരം പൊലീസിനെ അറിയിക്കുന്നത്.

പിന്നാലെ മൃതദേഹം ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിവരികയാണ്.