ന്യൂഡല്‍ഹി: അടുത്ത മാസങ്ങളില്‍ ബാങ്കില്‍ ഇടപാടു നടത്താൻ കാത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക. ഈ മാസം തന്നെ ചെയ്യുന്നതാണ് നല്ലത്.
കാരണം രാജ്യത്തെ എല്ലാ പ്രമുഖ പൊതു – സ്വകാര്യ മേഖല ബാങ്കുകളും ഡിസംബര്‍ നാല് മുതല്‍ ജനുവരി 20 വരെ പണിമുടക്കിന് ആഹ്വനം ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്‌ഇൻഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ഉള്‍പ്പെടുന്ന ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയി അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബാങ്കിംഗ് മേഖലയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും ബാങ്കുകള്‍ പണിമുടക്കും. പൊതുമേഖല ബാങ്കുകള്‍ മാത്രമല്ല സ്വകാര്യ ബാങ്കുകളും ഡിസംബര്‍ 11ന് അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎൻബി), പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് ജീവനക്കാര്‍ ഡിസംബര്‍ നാലിന് പണിമുടക്കും.
ബാങ്ക് ഓഫ് ബറോഡ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലെ ജീവനക്കാര്‍ ഡിസംബര്‍ അഞ്ചിനും കാനറ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ജീവനക്കാര്‍ ഡിസംബര്‍ ഏഴിനും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയിലെ ജീവനക്കാര്‍ ഡിസംബര്‍ എട്ടിനും പണിമുടക്കും. ഡിസംബര്‍ 11ന് സ്വകാര്യ ബാങ്കുകള്‍ പണിമുടക്കും.
