കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടില്‍ നിന്നും കണ്ടെത്തി.
വീടിന് സമീപത്തെ തോട്ടില്‍ നിന്നാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിലെറിഞ്ഞ് കളഞ്ഞെന്ന് പ്രതി അമിത് മൊഴി നല്‍കിയിരുന്നു.
അമിതിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വിജയകുമാറിന്റെ വീടിന് പിൻവശത്ത് 200 മീറ്റർ ദൂരെ മാറിയാണ് തോടുള്ളത്.
തൃശ്ശൂർ മാളക്കടുത്ത് ആലത്തൂരില്‍ നിന്നാണ് പ്രതി അമിത് ഇന്ന് രാവിലെ പിടിയിലാകുന്നത്. ഒളിവില്‍ കഴിയുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തതാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്.
