സ്വകാര്യ പ്രാക്ടീസ്; കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍; മിന്നൽ പരിശോധനയിൽ വീട്ടിൽ നിന്നും 4160 രൂപ പിടികൂടി

സ്വന്തം ലേഖിക

കോട്ടയം: സ്വകാര്യ പ്രാക്ടീസ് നടത്തി വന്ന കോട്ടയം മെഡിക്കല്‍ കോളജിലെ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ.സജി സെബാസ്റ്റ്യന്‍ വിജിലന്‍സ് പിടിയില്‍.

സ്വകാര്യ പ്രാക്ടീസിന് ഇടയില്‍ ഡോക്ടറുടെ വീട്ടില്‍ വിജിലൻസ് മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. തൃശൂര്‍ കണ്ണംകുളങ്ങരയിലെ വസതിയില്‍ ആണ് വിജിലൻസ് പരിശോധന നടത്തിയത്.

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ല എന്നാണ് ചട്ടം. ഈ ഗവണ്‍മെന്റ് ഉത്തരവ് നില നില്‍ക്കെയാണ് നോണ്‍ പ്രാക്ടിസിംഗ് അലവൻസ് കൈപറ്റിക്കൊണ്ട് ഡോ. സജി സെബാസ്റ്റ്യൻ വീട്ടില്‍ വെച്ച്‌ രോഗികളെ പരിശോധിച്ച്‌ ഫീസിനത്തില്‍ വൻ തുക കൈപ്പറ്റിക്കൊണ്ടിരുന്നത്.

ഡോക്ടറുടെ വീട്ടില്‍ വിജിലൻസ് നടത്തിയ പരിശോധനയില്‍ 4160 രൂപയും പിടികൂടി.