കോട്ടയം: കോട്ടയം കെഎസ്‌ആർടിസി ഡിപ്പോയില്‍ നിർത്തിയിട്ടിരുന്ന ബസ് പിന്നോട്ടുരുണ്ട് മതിലും ഗേറ്റും തകർത്തു.
പൊതുമരാമത്ത് വകുപ്പിന്റെ മതിലും കോട്ടയം പ്രസ് ക്ലബിന്റെ ഗേറ്റുമാണ് തകർന്നത്.
ബസിന്റെ ഗിയർ തകരാറായതാണ് അപകടകാരണമെന്നാണ് വിവരം. വൻ ദുരന്തമാണ് ഒഴിവായത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സമാന രീതിയിലുള്ള അപകടങ്ങള്‍ മുൻപും ഉണ്ടായിട്ടുണ്ട്.
